MediaWiki:Optin-improvements/ml

From translatewiki.net

എന്താണു മെച്ചപ്പെടുത്തിയത്?

പുതിയ നാവിഗേഷൻ റ്റാബുകളുടെ സ്ക്രീൻഷോട്ട്
പുതിയ നാവിഗേഷൻ റ്റാബുകളുടെ സ്ക്രീൻഷോട്ട്
മെച്ചപ്പെട്ട നാവിഗേഷൻ

പുതിയ നാവിഗേഷൻ സിസ്റ്റം താങ്കൾ എവിടെയെന്നും, എന്താണു ചെയ്യുന്നതെന്നും ലളിതമായി കാണിച്ചു തരുന്നു, എങ്ങനെ മറ്റൊരിടത്തേയ്ക്ക് പോകാം എന്നും അതിലുണ്ട്. തിരച്ചിൽ പെട്ടി മുകളിൽ വലത്തു മൂലയിലായി മാറ്റി സ്ഥാപിച്ചിരിക്കുന്നു. തിരച്ചിൽ ഉപയോഗിച്ച് കണ്ടുപിടിക്കലും ഉപയോഗിക്കലും ഇനി ലളിതമാകും.

വിപുലീകരിച്ച എഡിറ്റ് റ്റൂൾബാറിന്റെ സ്ക്രീൻഷോട്ട്
വിപുലീകരിച്ച എഡിറ്റ് റ്റൂൾബാറിന്റെ സ്ക്രീൻഷോട്ട്
തിരുത്താനുള്ള റ്റൂൾബാറിൽ വരുത്തിയ മെച്ചപ്പെടുത്തലുകൾ

പുതിയ മെച്ചപ്പെടുത്തിയ ഐകോണുകൾ, ഓരോ ഉപകരണവും ചെയ്യുന്നതെന്താണെന്നു വ്യക്തമായി വെളിപ്പെടുത്തുന്നു. വികസിപ്പിക്കാവുന്ന ഭാഗങ്ങൾ തുടർച്ചയായി ഉപയോഗിക്കാത്തവ മറച്ചു വെയ്ക്കുന്നു, അതേ സമയം വീണ്ടും വീണ്ടും ഉപയോഗിക്കുന്നവ ഒരൊറ്റ ക്ലിക്കിൽ തന്നെ ലഭ്യവുമാണ്. സാധാരണ ഉപയോഗിക്കപ്പെടുന്ന വിക്കി അടയാള ചിഹ്നങ്ങൾ സഹായം ഭാഗത്തുനിന്നും ലഭിക്കുകയും ചെയ്യും.

എപ്രകാരം പങ്കെടുക്കാം

പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാനും, പങ്കാളിത്ത സാധ്യത ആരായാനും ദയവായി യൂസബിലിറ്റി ഇനിഷ്യേറ്റീവ് വിക്കി സന്ദർശിക്കുക. അവിടെ ഞങ്ങളുടെ പണസ്രോതസ്സുകൾ, ഗവേഷണങ്ങൾ, രൂപകല്പനയും + വികസിപ്പിക്കലും, പതിപ്പുകൾ തുടങ്ങിയവയുടെ വിവരങ്ങൾ ലഭ്യമാണ്. ചോദ്യങ്ങൾ ചോദിക്കാനോ, സാധാരണ അഭിപ്രായം അറിയിക്കാനോ ദയവായി ഞങ്ങളുടെ പ്രോട്ടോടൈപ്പ് സംവാദം താൾ ഉപയോഗിക്കുക. എന്തെങ്കിലും പ്രത്യേക കാര്യത്തെ കുറിക്കാൻ ബന്ധപ്പെട്ട സംവാദം താൾ ഉപയോഗിക്കുക. താങ്കൾ ബഗ്ഗ് വല്ലതും കണ്ടെത്തിയാൽ ദയവായി അകായ് റിലീസ് സം‌‌വാദം താളിൽ നൽകുക, അല്ലെങ്കിൽ ബഗ്സില്ല ഉപയോഗിക്കുക.

താങ്കളുടെ അഭിപ്രായം അറിയാൻ ഞങ്ങൾ കാത്തിരിക്കുന്നു! നന്ദി.