MediaWiki:Optin-improvements2/ml

From translatewiki.net

എന്താണ് മെച്ചപ്പെടുത്തിയത്?

മെച്ചപ്പെടുത്തിയ തിരുത്തൽ ടൂൾബാറിന്റെ സ്ക്രീൻഷോട്ട്
മെച്ചപ്പെടുത്തിയ തിരുത്തൽ ടൂൾബാറിന്റെ സ്ക്രീൻഷോട്ട്
പുതിയ ഉള്ളടക്ക സൃഷ്ടി സൗകര്യത്തിന്റെ സ്ക്രീൻഷോട്ട്
പുതിയ ഉള്ളടക്ക സൃഷ്ടി സൗകര്യത്തിന്റെ സ്ക്രീൻഷോട്ട്
വിപുലമായ ടൂൾബാർ

വിപുലമായ ടൂൾബർ ലേഖനങ്ങൾ തിരുത്തുന്നത് ലളിതമാക്കുന്നു. പുതിയ മെച്ചപ്പെടുത്തിയ ഐകോണുകൾ ഓരോ ഉപകരണവും എന്തെന്ത് പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് വിളിച്ചോതുന്നു. വികസിപ്പിക്കാവുന്ന ഭാഗങ്ങൾ തുടർച്ചയായി ഉപയോഗിക്കാത്ത ഉപകരണങ്ങൾ ഒരു ക്ലിക്ക് അകലത്തിൽ മാറ്റി വെച്ച് അസൗകര്യം ഒഴിവാക്കുന്നു.

എഴുതാനുള്ള സൗകര്യം

കണ്ണികളും പട്ടികകളും നിർമ്മിക്കാനുള്ള ഉപകരണത്തിന്റെ ഐകോണിൽ ഞെക്കുമ്പോൾ ഒരു ഡയലോഗ് ബോക്സ് തുറക്കുകയും, ഒരു ലളിതമായ ഫോം നിറയ്ക്കുന്നതിലൂടെ അവ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കൂടുതൽ

ഞങ്ങൾ മെച്ചപ്പെട്ട നാവിഗേഷൻ, നിർഝരിത റ്റാബുകൾ, മെച്ചപ്പെടുത്തിയ തിരച്ചിൽ തുടങ്ങി ഒരുപിടി മറ്റ് നന്നാക്കലുകളും അവതരിപ്പിക്കുന്നു.

എങ്ങനെ ഭാഗഭാക്കാവാം

യൂസബിലിറ്റി ഇനിഷ്യേറ്റീവിനെ കുറിച്ച് കൂടുതലറിയാൻ, ദയവായി ഞങ്ങളുടെ പ്രധാനതാൾ സന്ദർശിക്കുക.