Prefix എന്ന പദത്തിന്റെ മലയാളം
Appearance
Fragment of a discussion from Portal talk:Ml/LiquidThreads
ഇത്തരം ചർച്ചകൾ ബന്ധപ്പെട്ട സംവാദം താളിൽ തന്നെ ചോദിക്കാമോ. മെൻഷൻ ചെയ്താൽ മതിയല്ലോ. ഉപസർഗ്ഗം എന്നാൽ അർത്ഥമെന്താണ്? കുറച്ച് കൂടി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് പൂർവ്വപദം എന്നാണ്. അങ്ങനെ മാറ്റിയിട്ടുണ്ട്, അതിൽ നിന്ന് പോലും അർത്ഥം മനസ്സിലാക്കാനാവുന്നില്ല. ഇത് കോമൺസിലെ മാസ് ഡിസ്ക്രിപ്ഷൻ ടൂളിൽ ഉപയോഗിക്കുന്ന മെസേജ് ആണ്. അതിനെങ്ങനെ ആണ് ഇൻകുബേറ്ററിൽ ഉണ്ടെന്ന് പറയുന്ന അർത്ഥം വരിക. ഇൻകുബേറ്ററിൽ തന്നെ ഉപസർഗ്ഗം എന്ന അർത്ഥമുണ്ടാകുന്നതെങ്ങനെയാണ്?
യഥാർത്ഥത്തിൽ 'മുന്നേയുള്ള' പദം ഉചിതമായിട്ട് എനിക്ക് തോന്നിയിരുന്നില്ല. അതുകൊണ്ട് തന്നെ അതിന് മറ്റൊരു പദം കൊടുക്കണമെന്ന് തോന്നി. 'ഓളം' എന്ന നിഘണ്ടു പരിശോധിച്ചപ്പോൾ ആദ്യം വന്ന വാക്ക് 'ഉപസർഗ്ഗം' എന്നായിരുന്നു. അതുകൊണ്ട് ആ പദം സൂചിപ്പിച്ചെന്നേ ഉള്ളു.
Adithyak1997 (talk)