oversight - മേൽനോട്ടം?, ഉപരിവീക്ഷണം?, നോട്ടപ്പിഴ?

oversight - മേൽനോട്ടം?, ഉപരിവീക്ഷണം?, നോട്ടപ്പിഴ?

'oversight' നു 'മേൽനോട്ടം', 'ഉപരിവീക്ഷണം' തുടങ്ങിയ തർജമകൾ ഉപയോഗിച്ച് കാണുന്നു. 'നോട്ടപ്പിഴ' അല്ലേ ശരി? മീഡിയവിക്കി contextൽ അർത്ഥവ്യതിയാനം ഉണ്ടോ?

Suresh.balasubra (talk)02:38, 16 November 2013

കൃത്യമായ വാക്ക് കണ്ട് പിടിക്കാനായിട്ടില്ല. oversight എന്ന് യൂസർ ഫ്ലാഗ് ഉദ്ദേശിക്കുന്നത് എല്ലാവിക്കികളിലും പ്രവർത്തിക്കാൻ ശേഷിയുള്ള സ്റ്റിവാർഡിനു തൊട്ട് താഴെയും ലോക്കൽ ബ്യൂറോക്രാറ്റുകൾക്ക് മുകളിലുമായി (റ്റൂളുകളുടെ ഉപയോഗത്തിൽ) നിൽക്കുന്ന യൂസർ സ്റ്റാറ്റസ് ആണ്. ഓവർസൈറ്റേഴ്സ്നിനു ഉപയോക്താക്കൾ വിക്കികളിൽ നിന്ന് ഒഴിവാക്കാനാവശ്യപ്പെടുന്ന വിവരങ്ങൾ, തെറ്റായവിധത്തിൽ ചേർത്തവയോ നിയമബാദ്ധ്യതയുണ്ടാക്കുന്നതുമായതോ ആയ വിവരങ്ങൾ ഒക്കെ ബ്യൂറോക്രാറ്റുകൾക്ക് കാണാനാവത്തവിധത്തിൽ നീക്കം ചെയ്യാനോ വീണ്ടും സ്ഥാപിക്കാനോ, അല്ലെങ്കിൽ ഉപയോക്താക്കളെ തടയാനോ ഒക്കെ കഴിയും.

Praveenp (talk)05:14, 18 November 2013