ഇതോരോ പ്രാവശ്യവും പറയുക ബുദ്ധിമുട്ടാണ്
വെറും അലസമായി ഇന്റർനാഷണലൈസേഷൻ ശരിയാക്കുന്നതിന്റെയും പരിശോധിക്കുന്നതിന്റെയും ഭാഗമായി സോഴ്സ്‌കോഡിനൊപ്പം ചെയ്യുന്നതെങ്കിൽ, അതെന്തിന് ട്രാൻസ്‌ലേറ്റ് വിക്കിയിലേക്ക് കൊണ്ടുവന്ന് പരിഭാഷപ്പെടുത്തുന്നവർക്ക് ഇരട്ടിഭാരം ഉണ്ടാക്കിവെയ്ക്കുന്നു. സമൂഹത്തിന്റെ തീരുമാനങ്ങൾ പാലിക്കാനും, വർഷങ്ങൾകൊണ്ട് ഉരുത്തിരിഞ്ഞ് വന്ന പദങ്ങളും രീതികളും ഉപയോഗിക്കാനും തയ്യാറുള്ളവർ സമയമനുസരിച്ച് പരിഭാഷപ്പെടുത്തിക്കൊള്ളുമല്ലോ! അതല്ല, ഇന്റർനാഷണലൈസേഷന് സംഭാവന ചെയ്ത് അങ്ങ് പുഷ്ടിപ്പെടുത്തിയേക്കാം എന്ന മഹാസദുദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തനമെങ്കിൽ, ഇതിലും ക്രിട്ടിക്കലായ എന്തെല്ലാം കിടക്കുന്നു (ഉദാ:ഒരു മാസത്തോളമായി തുറന്നു കിടക്കുന്ന നാരായം ബഗ്). ഈതർപാഡ്ലൈറ്റ് പ്രൊജക്റ്റ് വിക്കിമീഡിയ ഹോസ്റ്റ് ചെയ്യുകയും, വിക്കിമീഡിയ ഉപയോക്താക്കൾക്ക് ഉപയോഗിക്കാനായി വിട്ടുകൊടുക്കുകയും ചെയ്യുകയാണെങ്കിൽ (ക്രമേണ അത് എഡിറ്റ് ഫീൽഡിനെ റീപ്ലേസ് ചെയ്യും എന്നും കാണുന്നു) അത് മീഡിയവിക്കിയുടെ പൊതുസ്വഭാവം കൈവരിക്കുക തന്നെ വേണം. സന്തോഷിന് ഈതർപാഡ് ഫൗണ്ടെഷനായിരിക്കും വലിയ കാര്യം. ഞങ്ങൾക്ക് എന്തായാലും വിക്കിമീഡിയ വിക്കികളാണ്.