User talk:Santhosh.thottingal
- [View source↑]
- [History↑]
Contents
Thread title | Replies | Last modified |
---|---|---|
Request for feedback on my GSoC'14 proposal | 0 | 12:20, 13 March 2014 |
Please follow community standards. | 0 | 03:38, 20 March 2013 |
ഇതോരോ പ്രാവശ്യവും പറയുക ബുദ്ധിമുട്ടാണ് | 5 | 07:20, 2 December 2012 |
Disable webfonts | 0 | 05:34, 18 September 2012 |
undo, redo | 3 | 03:00, 18 September 2012 |
Regarding 'Great Confusion' of Interface Messages on Sanskrit Wikipedia | 1 | 21:23, 8 March 2012 |
Welcome to translatewiki.net! | 0 | 09:23, 21 December 2010 |
Hi Santhosh,
I am planning to work on the project titled "Tools for mass migration of legacy translated wiki content" this summer under Google Summer of Code. I have drafted a proposal for the same over the past few weeks. This project is going to help the translation adminstrators like you in a great way, as it would completely automate the tedious manual task of preparing a page for translation and then importing the translations into the Translate extension. You can check the proposal page for detailed information on how I plan to accomplish this.
As you would be an end user of this tool, it would be great if you could go through the proposal and provide feedback/suggestions. Your feedback would definitely help me improve the proposal as well help in creating an even better tool. You can do the same on the discussion page of the proposal or reply here, whichever is convenient for you. I look forward to hearing from you! Thank you!
P.S: I need to submit the proposal to Google by March 19, 2014.
As I requested in my earlier threads in this same page (1, 2), please don't alter practices we have reached. If you really want to change words, style, grammatical usage (such as samvrithokaram) please discuss it in Wikipedia mailing list or in Wikipedia. Please understand that you cannot hijack translations one day. :-)
സന്തോഷിന് സ്വന്തമായി ഒരു വിക്കിയുണ്ടാവുമല്ലോ. ആധുനിക/പരീക്ഷണാടിസ്ഥാനത്തിലുള്ള പരിഭാഷകൾ അവിടെ പ്രയോഗിക്കുന്നതാവും നല്ലത് എന്നെന്റെ അഭിപ്രായം. :-) വിക്കിമീഡിയയിൽ ഡിപ്ലോയ് ചെയ്തിരിക്കുന്ന സംഗതികളുടെ പരിഭാഷകൾക്ക് ഒരു ഏകരൂപമുണ്ട്. ദയവായി അത് കളയാതിരിക്കുക. സജഷൻ ഉള്ളതിനാൽ അവ താങ്കൾക്കും അറിയാവുന്ന കാര്യമാണ് എന്നെന്റെ വിശ്വാസം. പോരെങ്കിൽ അത്യാവശ്യം Portal:Ml/Word Help എന്ന താൾ കാണുക. സംവൃതോകാരത്തിന് പുള്ളിയും ചന്ദ്രക്കലയും കൂടെ വേണ്ടെന്നത് വളരെപ്പണ്ടേയെടുത്ത തീരുമാനമാണ്. അത് മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ ദയവായി പഞ്ചായത്തിലോ മറ്റോ ചർച്ചയ്ക്ക് വെച്ച് മാറ്റുക. എന്തായാലും ഓരോ വാക്കും പിറകേ നടന്ന് തിരുത്തേണ്ടി വരിക എന്നത് ഗതികേടാണ്.
ഈതർപാഡ് വിക്കിമീഡിയയുടെയോ മീഡിയവിക്കിയുടെയോ പ്രൊജക്ടല്ല. വിക്കിമീഡിയ ഉപയോക്താക്കൾ ഈതർപാഡും ഉപയോഗിക്കുന്നുണ്ടാവും. ഫയർഫോക്സ് ഇവിടെ തർജ്ജമയ്ക്കായി ഉണ്ടല്ലോ, വിക്കിമീഡിയ ഉപയോക്താക്കൾ ഉപയോഗിക്കുന്നുമുണ്ടു്. പക്ഷേ ട്രാൻസ്ലേറ്റ് വിക്കിയിൽ ഹോസ്റ്റ് ചെയ്യുന്ന വിക്കിമീഡിയയുടെ അല്ലാത്ത പ്രൊജക്ടിൽ താങ്കൾ പറയുന്ന നിബന്ധനകൾ പാലിക്കാൻ ഞാൻ തയ്യാറല്ല. ഈഥർപാഡ് ലൈറ്റിന്റെയോ, സ്റ്റാറ്റസ്.നെഠിന്റെയോ, ഫയർഫോക്സിന്റെയോ തർജ്ജമകൾ മലയാളം വിക്കിമീഡിയ കമ്യൂണിറ്റീയുടെ നിബന്ധനകൾക്കനുസൃതമാവണമെന്നില്ല. താങ്കൾക്കു് എന്റെ പരിഭാഷകൾ ബോധ്യമല്ലെങ്കിൽ, ഇഷ്ടം പോലെ തിരുത്താം, ആ ഓരോ തിരുത്തും എന്നോടു് പറയണമെന്നില്ല. അതുപോലെ വിക്കിമീഡിയയിൽ ഞാൻ വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ ആദ്യ മലയാള തർജ്ജമ എന്റെ ഇഷ്ടപ്രകാരമാണു്. സംവൃതോകാരം ഉപയോഗിക്കുക തന്നെ ചെയ്യും. അതു് പിന്നീടു് ആർക്കും ഇവിടെവന്നു തിരുത്താം.
വിക്കിമീഡിയയുടെ ശമ്പളം പറ്റി ഉപയോക്താക്കൾക്ക് വേണ്ടി സോഫ്റ്റ്‌വേർ നിർമ്മിക്കുന്നയാൾ, ഉപയോക്താക്കളുടെ തീരുമാനം എനിക്ക് ബാധകമല്ല എന്ന് പറയുന്നതിനെ വിശേഷിപ്പിക്കാൻ തിണ്ണമിടുക്ക് എന്നു പോലും പറയാൻ പറ്റില്ല. :-(. അതുപോലെ തന്നെ ഓരോ തിരുത്തും സന്തോഷിനെ ബോധിപ്പിച്ച് വീരശൃംഖല മേടിക്കാനുള്ള ശ്രമമൊന്നും ഞാനൊരിക്കലും നടത്തിയിട്ടില്ല. ഒരാൾ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും കമ്മ്യൂണിറ്റിയുടെ തീരുമാനം പാലിക്കും എന്നു കരുതി പറഞ്ഞുപോയതാണ്.=
ട്രാൻസ്ലേറ്റ് വിക്കി എന്ന ഈ വെബ്സൈറ്റിലെ ഓരോ തർജ്ജമയും എന്റെ ജോലിയുടെ ഭാഗമല്ലാതെ വളണ്ടിയർ എന്ന രീതിയുലുള്ളതാണു്. ഏതൊരു വളണ്ടിയറുടെ എഡിറ്റും പോലെ ആർക്കും അതിനെ വീണ്ടും തിരുത്താവുന്നതാണു്. അതേ സമയം ഞാൻ വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളടെ ആദ്യ മലയാള തർജ്ജമ അതിന്റെ ഇന്റർനാഷണലൈസേഷൻ ശരിയാക്കുന്നതിന്റെയും പരിശോധിക്കുന്നതിന്റെയും ഭാഗമായി സോഴ്സ് കോഡിനൊപ്പം ചെയ്യുന്നതാണു്. അതെന്റെ ജോലിയുടെ ഭാഗമാണു്. ആ തർജ്ജമകൾ ട്രാൻസ്ലേറ്റ് വിക്കിയിലെത്തിയ ശേഷം ഏതൊരാളുടെ തിരുത്തും പോലെ വീണ്ടും തിരുത്താവുന്നതാണു്. ആ തിരുത്തുകൾക്കുമേൽ ഞാൻ വീണ്ടും തിരുത്താറില്ല.അതുപോലെ ഈ സൈറ്റിൽ ഈതർപാഡ് ഫൌണ്ഠേഷന്റെ ഈതർപാഡ് ലൈറ്റ് പ്രൊജക്ട് ഹോസ്റ്റ് ചെയ്ത ശേഷം ഞാൻ തർജ്ജമ ചെയ്യുന്നതും വെറും വളണ്ടിയർ എന്ന രീതിയിലും ഒരു വർഷത്തിലേറെ സ്ഥിരമായി ആ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന വ്യക്തി എന്ന നിലയിലാണു്. ആ സോഫ്റ്റ്‌വെയറിന്റെ തർജ്ജമ മീഡിയാവിക്കി മാനദണ്ഡങ്ങൾ പാലിക്കണമെന്നു് ഒരു നിർബന്ധവും എനിക്കില്ല. അതേ സമയം എന്റെ തർജ്ജമകൾക്കു ശേഷം ആർക്കും അതു തിരുത്തി നന്നാക്കാം. ഇതിൽക്കൂടുതൽ എനിക്കീ വിഷയത്തിൽ ഒന്നും പറയാനില്ല.
വെറും അലസമായി ഇന്റർനാഷണലൈസേഷൻ ശരിയാക്കുന്നതിന്റെയും പരിശോധിക്കുന്നതിന്റെയും ഭാഗമായി സോഴ്സ്‌കോഡിനൊപ്പം ചെയ്യുന്നതെങ്കിൽ, അതെന്തിന് ട്രാൻസ്‌ലേറ്റ് വിക്കിയിലേക്ക് കൊണ്ടുവന്ന് പരിഭാഷപ്പെടുത്തുന്നവർക്ക് ഇരട്ടിഭാരം ഉണ്ടാക്കിവെയ്ക്കുന്നു. സമൂഹത്തിന്റെ തീരുമാനങ്ങൾ പാലിക്കാനും, വർഷങ്ങൾകൊണ്ട് ഉരുത്തിരിഞ്ഞ് വന്ന പദങ്ങളും രീതികളും ഉപയോഗിക്കാനും തയ്യാറുള്ളവർ സമയമനുസരിച്ച് പരിഭാഷപ്പെടുത്തിക്കൊള്ളുമല്ലോ! അതല്ല, ഇന്റർനാഷണലൈസേഷന് സംഭാവന ചെയ്ത് അങ്ങ് പുഷ്ടിപ്പെടുത്തിയേക്കാം എന്ന മഹാസദുദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തനമെങ്കിൽ, ഇതിലും ക്രിട്ടിക്കലായ എന്തെല്ലാം കിടക്കുന്നു (ഉദാ:ഒരു മാസത്തോളമായി തുറന്നു കിടക്കുന്ന നാരായം ബഗ്). ഈതർപാഡ്ലൈറ്റ് പ്രൊജക്റ്റ് വിക്കിമീഡിയ ഹോസ്റ്റ് ചെയ്യുകയും, വിക്കിമീഡിയ ഉപയോക്താക്കൾക്ക് ഉപയോഗിക്കാനായി വിട്ടുകൊടുക്കുകയും ചെയ്യുകയാണെങ്കിൽ (ക്രമേണ അത് എഡിറ്റ് ഫീൽഡിനെ റീപ്ലേസ് ചെയ്യും എന്നും കാണുന്നു) അത് മീഡിയവിക്കിയുടെ പൊതുസ്വഭാവം കൈവരിക്കുക തന്നെ വേണം. സന്തോഷിന് ഈതർപാഡ് ഫൗണ്ടെഷനായിരിക്കും വലിയ കാര്യം. ഞങ്ങൾക്ക് എന്തായാലും വിക്കിമീഡിയ വിക്കികളാണ്.
മനുഷ്യർക്ക് ഉപയോഗിക്കുമ്പോൾ മനസ്സിലാകുന്ന പരിഭാഷകൾ നൽകണമെന്നാണെന്റെ അഭിപ്രായം. ഇംഗ്ലീഷിൽ ഒറ്റവാക്കിലെഴുതുന്നത് മലയാളത്തിൽ 5 വാക്കായേക്കാം, ഇംഗ്ലീഷിൽ അഞ്ചു വാക്കുള്ളത് മലയാളത്തിൽ ഒറ്റവാക്കായേക്കാം. undo എന്നതിന് പണ്ട് തൊട്ടേ മീഡിയവിക്കി ഉപയോഗിക്കുന്ന വാക്ക് തിരസ്കരിക്കുക എന്നാണ്. (ഞാനുണ്ടാക്കിയതാണെന്ന് കരുതേണ്ടതില്ല, സാദ്ദിക്ക് ആണെന്നു തോന്നുന്നു വാക്ക് ആദ്യം പ്രയോഗിച്ചത്, മീഡിയവിക്കിയിൽ എല്ലാം കൂടി ഞാൻ നിർദ്ദേശിച്ചതു മൂന്ന് വാക്കൊക്കെ കാണും ;)). പിന്തുടർന്നു വരുന്ന വാക്കിൽ മാറ്റം വരുത്തണമെങ്കിൽ മെയിലിങ് ലിസ്റ്റിൽ ചർച്ച ചെയ്യുകയാണ് പതിവ്. കൂടുതലായി, ടൂൾടിപ്പായി കാണിക്കുന്ന വാക്ക് ഡിസൈൻ പൊട്ടിക്കുകയൊന്നുമില്ലല്ലോ. എന്തായാലും ബട്ടണൊക്കെ പൂമൊട്ട് എന്നൊക്കെയുള്ള പരിഭാഷ ഉണ്ടാകില്ല എന്ന് കരുതട്ടെ.
ഓരോ വാക്കിനും ഒരേ ഒരു തർജ്ജമയേ പാടൂ എന്നൊരു നിയമമൊന്നുമില്ല. സന്ദർഭത്തിനനുസരിച്ചു് യോജിക്കുന്ന രീതിയിലാവണം എന്നേ ഉള്ളൂ. ഇതിത്ര ചർച്ച ചെയ്യാനൊന്നുമില്ല. ഞാൻ വാക്കുകളുടെ എണ്ണമോ ഡിസൈനോ ഒന്നും നോക്കിയല്ല അതു് എഡിറ്റ് ചെയ്തതു്. ഒരു കോണ്ടക്സ്റ്റിൽ വീണ്ടും, വേണ്ട, എന്നീ വാക്കുകൾക്ക് redo, undo എന്ന അർത്ഥമുണ്ടു്. കോണ്ടക്സ്റ്റിൽ മാത്രം. ഗ്നോമിലും മറ്റും ഇതിന്റെ തർജ്ജമ കാണുക. യോജിക്കുന്നില്ലെങ്കിൽ തിരുത്തുക.
തോന്നുംപടി തർജ്ജമിച്ചിട്ടുള്ള ഗ്നോമിനൊക്കെ എത്ര സ്വീകാര്യതയുണ്ടെന്ന് സന്തോഷിനു തന്നെ അറിയാമല്ലോ. വീണ്ടും, വേണ്ട എന്നു കാണുമ്പോൾ ആർക്കെന്താണ് മനസ്സിലാകുന്നതെന്ന് എനിക്കറിയില്ല. :-). ടൂൾടിപ്പ് എന്ന് പറയുന്ന സംഗതി ഐകോണിന് വിവരണമാണല്ലോ. ടൂൾടിപ്പിന് ഐകോൺ വിവരണമാവുന്നത് എന്തായാലും പുതുമയായിരിക്കും. ഞാൻ വിചാരിക്കുന്നത് ഇതിപ്പോഴും ഒരു കമ്മ്യൂണിറ്റി പ്രോസസ് ആണെന്നാണ്. "കോണ്ടെക്സ്റ്റ്" അനുസരിച്ച് പരിഭാഷകൾ തലങ്ങും വിലങ്ങും ഇടാമെന്നാണ് അഭിപ്രായമെങ്കിൽ അത് മെയിലിങ് ലിസ്റ്റിലോ മറ്റോ ഇടുകയാവും ഉചിതം.
Hello Santhosh. I want to get some info on a problem. On Sanskrit wikipedia there used to be a logentry message roughly like '$1 इत्येतत् $2 इत्येतत् प्रति चालितम्'. Perhaps it was under mediawiki:logentry-move-move, and since this page was never created locally on sa.wiki, so it implies that it existed on translatewiki.net, under Sanskrit translated group of course. Now, presently when i am checking about its condition on translatewiki, I find that logentry-move-move/sa has only no existence, it is showing its affiliated language version i.e. Hindi version. Even its history is not there on translatewiki. So weird thing is, where did the previous version go? The fact that there existed a Sanskrit version of logentry-move-move is proven by the fact that there are old entries of log (related to page-moves) which were recorded in Sanskrit. e.g. see my contributions on sa.wiki http://sa.wikipedia.org/wiki/विशेष:योगदानम्/Hemant_wikikosh ; here once upon a time i changed name of सर्वविज्ञानकोशः to विश्वकोशः and the message was in Sanskrit. But presently, the Sanskrit version of logentry-move-move:
1. Neither exists on sa.wiki, where it shows that it is a non-existent page and was never 'created and deleted' in past
2. Nor it exists on translatewiki.net, where it is currently using corresponding Hindi message.
Plz help me find whereabouts of my previously translated version of this message. (I am talking about one message, but same was the fate of several other messages, which can be recovered if this single message is tracked well.) Thanks. -Hemant wikikosh1 (talk) 15:19, 8 March 2012 (UTC)
It is probably at MediaWiki:1movedto2/sa. In 1.19 we added the username as parameter to the message and we had to introduce a new message for it.
translatewiki.net |
---|
Introduction |
Getting started |
Translation tutorial |
How to start |
See also |
Localisation guidelines |
Translating offline |
FAQ |
Support |
Hi Santhosh Thottingal. Welcome to translatewiki.net!
You can now start translating.
You should also check the portal for your language, the link is in the sidebar. Other useful pages are linked in the menu next to this message.
Your translations are transferred to the standard product every few days or every few weeks, depending on the product. Please notice that it may take longer before you see your translation in the actual product.
We wish you a productive and pleasant stay. Please leave any questions on Support (the link is also available on any page, in the navigation sidebar). Cheers!