ഇതോരോ പ്രാവശ്യവും പറയുക ബുദ്ധിമുട്ടാണ്

ഈതർപാഡ് വിക്കിമീഡിയയുടെയോ മീഡിയവിക്കിയുടെയോ പ്രൊജക്ടല്ല. വിക്കിമീഡിയ ഉപയോക്താക്കൾ ഈതർപാഡും ഉപയോഗിക്കുന്നുണ്ടാവും. ഫയർഫോക്സ് ഇവിടെ തർജ്ജമയ്ക്കായി ഉണ്ടല്ലോ, വിക്കിമീഡിയ ഉപയോക്താക്കൾ ഉപയോഗിക്കുന്നുമുണ്ടു്. പക്ഷേ ട്രാൻസ്ലേറ്റ് വിക്കിയിൽ ഹോസ്റ്റ് ചെയ്യുന്ന വിക്കിമീഡിയയുടെ അല്ലാത്ത പ്രൊജക്ടിൽ താങ്കൾ പറയുന്ന നിബന്ധനകൾ പാലിക്കാൻ ഞാൻ തയ്യാറല്ല. ഈഥർപാഡ് ലൈറ്റിന്റെയോ, സ്റ്റാറ്റസ്.നെഠിന്റെയോ, ഫയർഫോക്സിന്റെയോ തർജ്ജമകൾ മലയാളം വിക്കിമീഡിയ കമ്യൂണിറ്റീയുടെ നിബന്ധനകൾക്കനുസൃതമാവണമെന്നില്ല. താങ്കൾക്കു് എന്റെ പരിഭാഷകൾ ബോധ്യമല്ലെങ്കിൽ, ഇഷ്ടം പോലെ തിരുത്താം, ആ ഓരോ തിരുത്തും എന്നോടു് പറയണമെന്നില്ല. അതുപോലെ വിക്കിമീഡിയയിൽ ഞാൻ വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളുടെ ആദ്യ മലയാള തർജ്ജമ എന്റെ ഇഷ്ടപ്രകാരമാണു്. സംവൃതോകാരം ഉപയോഗിക്കുക തന്നെ ചെയ്യും. അതു് പിന്നീടു് ആർക്കും ഇവിടെവന്നു തിരുത്താം.

Santhosh.thottingal (talk)03:32, 2 December 2012

വിക്കിമീഡിയയുടെ ശമ്പളം പറ്റി ഉപയോക്താക്കൾക്ക് വേണ്ടി സോഫ്റ്റ്‌വേർ നിർമ്മിക്കുന്നയാൾ, ഉപയോക്താക്കളുടെ തീരുമാനം എനിക്ക് ബാധകമല്ല എന്ന് പറയുന്നതിനെ വിശേഷിപ്പിക്കാൻ തിണ്ണമിടുക്ക് എന്നു പോലും പറയാൻ പറ്റില്ല. :-(. അതുപോലെ തന്നെ ഓരോ തിരുത്തും സന്തോഷിനെ ബോധിപ്പിച്ച് വീരശൃംഖല മേടിക്കാനുള്ള ശ്രമമൊന്നും ഞാനൊരിക്കലും നടത്തിയിട്ടില്ല. ഒരാൾ കമ്മ്യൂണിറ്റിക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ സ്വാഭാവികമായും കമ്മ്യൂണിറ്റിയുടെ തീരുമാനം പാലിക്കും എന്നു കരുതി പറഞ്ഞുപോയതാണ്.=

Praveenp (talk)05:14, 2 December 2012

ട്രാൻസ്ലേറ്റ് വിക്കി എന്ന ഈ വെബ്സൈറ്റിലെ ഓരോ തർജ്ജമയും എന്റെ ജോലിയുടെ ഭാഗമല്ലാതെ വളണ്ടിയർ എന്ന രീതിയുലുള്ളതാണു്. ഏതൊരു വളണ്ടിയറുടെ എഡിറ്റും പോലെ ആർക്കും അതിനെ വീണ്ടും തിരുത്താവുന്നതാണു്. അതേ സമയം ഞാൻ വികസിപ്പിക്കുന്ന സോഫ്റ്റ്‌വെയറുകളടെ ആദ്യ മലയാള തർജ്ജമ അതിന്റെ ഇന്റർനാഷണലൈസേഷൻ ശരിയാക്കുന്നതിന്റെയും പരിശോധിക്കുന്നതിന്റെയും ഭാഗമായി സോഴ്സ് കോഡിനൊപ്പം ചെയ്യുന്നതാണു്. അതെന്റെ ജോലിയുടെ ഭാഗമാണു്. ആ തർജ്ജമകൾ ട്രാൻസ്ലേറ്റ് വിക്കിയിലെത്തിയ ശേഷം ഏതൊരാളുടെ തിരുത്തും പോലെ വീണ്ടും തിരുത്താവുന്നതാണു്. ആ തിരുത്തുകൾക്കുമേൽ ഞാൻ വീണ്ടും തിരുത്താറില്ല.അതുപോലെ ഈ സൈറ്റിൽ ഈതർപാഡ് ഫൌണ്ഠേഷന്റെ ഈതർപാഡ് ലൈറ്റ് പ്രൊജക്ട് ഹോസ്റ്റ് ചെയ്ത ശേഷം ഞാൻ തർജ്ജമ ചെയ്യുന്നതും വെറും വളണ്ടിയർ എന്ന രീതിയിലും ഒരു വർഷത്തിലേറെ സ്ഥിരമായി ആ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന വ്യക്തി എന്ന നിലയിലാണു്. ആ സോഫ്റ്റ്‌വെയറിന്റെ തർജ്ജമ മീഡിയാവിക്കി മാനദണ്ഡങ്ങൾ പാലിക്കണമെന്നു് ഒരു നിർബന്ധവും എനിക്കില്ല. അതേ സമയം എന്റെ തർജ്ജമകൾക്കു ശേഷം ആർക്കും അതു തിരുത്തി നന്നാക്കാം. ഇതിൽക്കൂടുതൽ എനിക്കീ വിഷയത്തിൽ ഒന്നും പറയാനില്ല.

Santhosh.thottingal (talk)06:56, 2 December 2012

വെറും അലസമായി ഇന്റർനാഷണലൈസേഷൻ ശരിയാക്കുന്നതിന്റെയും പരിശോധിക്കുന്നതിന്റെയും ഭാഗമായി സോഴ്സ്‌കോഡിനൊപ്പം ചെയ്യുന്നതെങ്കിൽ, അതെന്തിന് ട്രാൻസ്‌ലേറ്റ് വിക്കിയിലേക്ക് കൊണ്ടുവന്ന് പരിഭാഷപ്പെടുത്തുന്നവർക്ക് ഇരട്ടിഭാരം ഉണ്ടാക്കിവെയ്ക്കുന്നു. സമൂഹത്തിന്റെ തീരുമാനങ്ങൾ പാലിക്കാനും, വർഷങ്ങൾകൊണ്ട് ഉരുത്തിരിഞ്ഞ് വന്ന പദങ്ങളും രീതികളും ഉപയോഗിക്കാനും തയ്യാറുള്ളവർ സമയമനുസരിച്ച് പരിഭാഷപ്പെടുത്തിക്കൊള്ളുമല്ലോ! അതല്ല, ഇന്റർനാഷണലൈസേഷന് സംഭാവന ചെയ്ത് അങ്ങ് പുഷ്ടിപ്പെടുത്തിയേക്കാം എന്ന മഹാസദുദ്ദേശത്തോടെ ചെയ്യുന്ന പ്രവർത്തനമെങ്കിൽ, ഇതിലും ക്രിട്ടിക്കലായ എന്തെല്ലാം കിടക്കുന്നു (ഉദാ:ഒരു മാസത്തോളമായി തുറന്നു കിടക്കുന്ന നാരായം ബഗ്). ഈതർപാഡ്ലൈറ്റ് പ്രൊജക്റ്റ് വിക്കിമീഡിയ ഹോസ്റ്റ് ചെയ്യുകയും, വിക്കിമീഡിയ ഉപയോക്താക്കൾക്ക് ഉപയോഗിക്കാനായി വിട്ടുകൊടുക്കുകയും ചെയ്യുകയാണെങ്കിൽ (ക്രമേണ അത് എഡിറ്റ് ഫീൽഡിനെ റീപ്ലേസ് ചെയ്യും എന്നും കാണുന്നു) അത് മീഡിയവിക്കിയുടെ പൊതുസ്വഭാവം കൈവരിക്കുക തന്നെ വേണം. സന്തോഷിന് ഈതർപാഡ് ഫൗണ്ടെഷനായിരിക്കും വലിയ കാര്യം. ഞങ്ങൾക്ക് എന്തായാലും വിക്കിമീഡിയ വിക്കികളാണ്.

Praveenp (talk)07:19, 2 December 2012