undo, redo
മനുഷ്യർക്ക് ഉപയോഗിക്കുമ്പോൾ മനസ്സിലാകുന്ന പരിഭാഷകൾ നൽകണമെന്നാണെന്റെ അഭിപ്രായം. ഇംഗ്ലീഷിൽ ഒറ്റവാക്കിലെഴുതുന്നത് മലയാളത്തിൽ 5 വാക്കായേക്കാം, ഇംഗ്ലീഷിൽ അഞ്ചു വാക്കുള്ളത് മലയാളത്തിൽ ഒറ്റവാക്കായേക്കാം. undo എന്നതിന് പണ്ട് തൊട്ടേ മീഡിയവിക്കി ഉപയോഗിക്കുന്ന വാക്ക് തിരസ്കരിക്കുക എന്നാണ്. (ഞാനുണ്ടാക്കിയതാണെന്ന് കരുതേണ്ടതില്ല, സാദ്ദിക്ക് ആണെന്നു തോന്നുന്നു വാക്ക് ആദ്യം പ്രയോഗിച്ചത്, മീഡിയവിക്കിയിൽ എല്ലാം കൂടി ഞാൻ നിർദ്ദേശിച്ചതു മൂന്ന് വാക്കൊക്കെ കാണും ;)). പിന്തുടർന്നു വരുന്ന വാക്കിൽ മാറ്റം വരുത്തണമെങ്കിൽ മെയിലിങ് ലിസ്റ്റിൽ ചർച്ച ചെയ്യുകയാണ് പതിവ്. കൂടുതലായി, ടൂൾടിപ്പായി കാണിക്കുന്ന വാക്ക് ഡിസൈൻ പൊട്ടിക്കുകയൊന്നുമില്ലല്ലോ. എന്തായാലും ബട്ടണൊക്കെ പൂമൊട്ട് എന്നൊക്കെയുള്ള പരിഭാഷ ഉണ്ടാകില്ല എന്ന് കരുതട്ടെ.
ഓരോ വാക്കിനും ഒരേ ഒരു തർജ്ജമയേ പാടൂ എന്നൊരു നിയമമൊന്നുമില്ല. സന്ദർഭത്തിനനുസരിച്ചു് യോജിക്കുന്ന രീതിയിലാവണം എന്നേ ഉള്ളൂ. ഇതിത്ര ചർച്ച ചെയ്യാനൊന്നുമില്ല. ഞാൻ വാക്കുകളുടെ എണ്ണമോ ഡിസൈനോ ഒന്നും നോക്കിയല്ല അതു് എഡിറ്റ് ചെയ്തതു്. ഒരു കോണ്ടക്സ്റ്റിൽ വീണ്ടും, വേണ്ട, എന്നീ വാക്കുകൾക്ക് redo, undo എന്ന അർത്ഥമുണ്ടു്. കോണ്ടക്സ്റ്റിൽ മാത്രം. ഗ്നോമിലും മറ്റും ഇതിന്റെ തർജ്ജമ കാണുക. യോജിക്കുന്നില്ലെങ്കിൽ തിരുത്തുക.
തോന്നുംപടി തർജ്ജമിച്ചിട്ടുള്ള ഗ്നോമിനൊക്കെ എത്ര സ്വീകാര്യതയുണ്ടെന്ന് സന്തോഷിനു തന്നെ അറിയാമല്ലോ. വീണ്ടും, വേണ്ട എന്നു കാണുമ്പോൾ ആർക്കെന്താണ് മനസ്സിലാകുന്നതെന്ന് എനിക്കറിയില്ല. :-). ടൂൾടിപ്പ് എന്ന് പറയുന്ന സംഗതി ഐകോണിന് വിവരണമാണല്ലോ. ടൂൾടിപ്പിന് ഐകോൺ വിവരണമാവുന്നത് എന്തായാലും പുതുമയായിരിക്കും. ഞാൻ വിചാരിക്കുന്നത് ഇതിപ്പോഴും ഒരു കമ്മ്യൂണിറ്റി പ്രോസസ് ആണെന്നാണ്. "കോണ്ടെക്സ്റ്റ്" അനുസരിച്ച് പരിഭാഷകൾ തലങ്ങും വിലങ്ങും ഇടാമെന്നാണ് അഭിപ്രായമെങ്കിൽ അത് മെയിലിങ് ലിസ്റ്റിലോ മറ്റോ ഇടുകയാവും ഉചിതം.